Friday, February 24, 2012

ഇറ്റാലിയന്‍ നാവികരുടെ മൃഗയാ വിനോദം !!

അന്നന്നത്തെ അന്നത്തിനായ് കടലിനെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യ തൊഴിലാളികള്‍ക്ക് എന്നും ദുരിതം തന്നെ !! ഒന്നുകില്‍ പ്രതികൂല കാലാവസ്ഥ അല്ലായെങ്കില്‍ കോസ്റ്റ് ഗാര്‍ഡുകളുടെ ആക്രമണം,അതുമല്ലെങ്കില്‍ വിദേശ കപ്പലുകളുടെ ആക്രമണം !! കാറ്റിലും കോളിലും പെട്ട് ബോട്ടുകള്‍ അയല്‍ രാജ്യങ്ങളുടെ അതിര്‍ത്തി കടന്നു പോയാല്‍ ആ രാജ്യങ്ങളുടെ ശിക്ഷ വേറെയും !! നമ്മുടെ രാജ്യത്തിന്റെ പരിധിയില്‍ വരുന്ന കടലില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലിലെ ജീവനക്കാര്‍ വെടി വെച്ച് കൊല്ലുക !! ഈ പാവങ്ങളെ അവര്‍ കടല്‍ കൊള്ളക്കാര്‍ ആയി ചിത്രീകരിക്കുക !! അവരുടെ കയ്യില്‍ ആയുധം ഉണ്ടെന്നു ആരോപിക്കുക !! ഇത്തരം നാടകീയ സംഭവങ്ങള്‍ക്ക് ഒടുവില്‍ ഇന്ത്യന്‍ അന്നെഷണ ഉദ്യോഗസ്ഥരോട് സഹകരിക്കാതെ തട്ടിന് മുട്ടിനു ന്യായം പറഞ്ഞു ഒഴിഞ്ഞു മാറുക !! ഇതിന്റെ പിന്നില്‍ എന്താണ് സത്യാവസ്ഥ ? നമ്മുടെ നാട്ടില്‍ അന്യ രാജ്യത്തെ കപ്പലുകളും,വിമാനങ്ങളും കയറി വന്നു നിരപരാധികളായ ജനങ്ങളെ വെടി വെച്ച് വീഴ്ത്തിയിട്ട് അവരെ കള്ളന്മാരും കൊള്ളക്കാരും എന്ന് മുദ്ര കുത്തുന്നതിന്റെ പിന്നിലെ ചേതോ വികാരം എന്താണ് ? ഇന്ത്യക്കാരനെ ആര്‍ക്കും എടുത്തിട്ട് എപ്പോ വേണമെങ്കിലും അമ്മാനമാടാം എന്നാണോ ഇക്കൂട്ടര്‍ കരുതുന്നത് ? പാകിസ്ഥാനിലെ തീവ്ര വാദികള്‍ ബോംബയില്‍ മാസങ്ങളോളം താമസിച്ചു നല്ല സമര്‍ഥരായ പോലീസ് ഉദ്യോഗസ്ഥരെയും,നിരപരാധികളായ ജനങ്ങളെയും വെടി വെച്ച് കൊന്നപ്പോള്‍ നിഷ്ക്രിയരായി നോക്കി നിന്നവരാണ് നമ്മുടെ ഭരണ കൂടങ്ങള്‍ !! അതില്‍ പിടിക്കപ്പെട്ട കസബിനു ബിരിയാണിയും,സുലൈമാനിയും കൊടുത്തു ജയിലില്‍ സുഹവാസം പ്രദാനം ചെയ്ത നമ്മുടെ നിയമ വ്യവസ്ഥയോട് സഹതാപം തോന്നിയില്ലെങ്കില്‍ എന്തത്ഭുതം ? ലങ്കന്‍ നാവികപ്പട നമ്മുടെ മത്സ്യ തൊഴിലാളികളെ വെടി വെച്ചിട്ടപ്പോഴും നിഷ്ക്രിയരായി നോക്കി നിന്നവരാണ് നമ്മുടെ സൈനിക സംവിധാനവും ,ഭരണ കൂടവും !! അത് വേണേല്‍ അവരുടെ അതിര്‍ത്തി കടന്നു പോയതിനു ആണെന്ന് പറയാം. സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത്‌ മറന്ന നമ്മുടെ യെമാന്മാര്‍ കുറ്റ കൃത്യം ചെയ്ത ഇറ്റാലിയരെ എയര്‍ കണ്ടീഷന്‍ റൂമില്‍ വച്ചാണ് ചോദ്യം ചെയ്തത്.അവരെ വേദനിപ്പിക്കാതെയുള്ള സൊ കോള്‍ഡ് ചോദ്യങ്ങള്‍ !! ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ !! നമ്മുടെ കപ്പലുകള്‍ യൂറോപ്പിലോ,അമേരിക്കയിലോ ഒരു കാക്കയെ നാളെ വെടി വെച്ച് നോക്കട്ടെ അപ്പൊ കാണാം അവന്മാരുടെ വീറു !! ഇന്ത്യയിലെ പട്ടിണി പാവങ്ങളെല്ലാം സായിപ്പിന് കൊള്ളക്കാര്‍ ആയിട്ടാണോ തോന്നുന്നത് ? അല്ലായെങ്കില്‍ വെള്ളമടിച്ചു പൂസായ സായിപ്പിന് നേരം പോക്കിന് നടത്തിയ ഒരു മൃഗയാ വിനോദം ആണോ ഈ കൊലപാതകം ? എന്തായാലും സായിപ്പിന് അറിയാം ഈ ഇന്ത്യക്കാര്‍ അവരുടെ ഒരു രോമത്തില്‍ പോലും തൊടാന്‍ കെല്‍പ്പില്ലാത്തവര്‍ ആണെന്ന് !! ഈ കൊലപാതകം ഇറാനിലെ കടലില്‍ വച്ചാണ് നടത്തിയതെങ്കില്‍ കാണാമായിരുന്നു ഇവന്മാര്‍ ഒരുത്തന്‍ പോലും അവശേഷിക്കുമായിരുന്നില്ല !! ഇനി നമുക്ക് നോക്കാം !! ഒരു അന്നെഷണ കമ്മീഷന്‍ !! ഇറ്റാലിയന്‍ പ്രതിനിധികളുടെ ഖേദ പ്രകടനം !! വട്ട മേശ സമ്മേളനം !! കുറച്ചു നാള്‍ കഴിഞ്ഞാല്‍ ആട് കിടന്നിടത്ത് പൂട പോലും കാണിക്കാതെ ഈ ഫയല്‍ അങ്ങ് ക്ലോസ് ചെയ്യും.ഈ പുകിലെല്ലാം അങ്ങ് ജനങ്ങളും മറക്കും !! കൊല്ലപ്പെട്ട പാവങ്ങളുടെ കുടുംബത്തിനു മാത്രം നഷ്ടം !! ഈ രാജ്യത്തിന്റെ സാധാരണ പൌരന്റെ സ്വാതന്ത്ര്യത്തിനും,സുരക്ഷിതത്തിനും ഉറപ്പു നല്‍കാന്‍ കഴിയാത്തവന്മാരുടെ ആസനത്തില്‍ വീണ്ടും ആലു മുളക്കും !! അതിന്റെ തണല്‍ പറ്റാന്‍ കുറെ ഉളുപ്പില്ലാത്ത ദല്ലാളന്മാരും മാളത്തില്‍ നിന്നും പുറത്തു വരും !!

1 comment:

  1. ഇറ്റാലിയന്‍ പ്രതിനിധികളുടെ ഖേദ പ്രകടനം !! വട്ട മേശ സമ്മേളനം !! കുറച്ചു നാള്‍ കഴിഞ്ഞാല്‍ ആട് കിടന്നിടത്ത് പൂട പോലും കാണിക്കാതെ ഈ ഫയല്‍ അങ്ങ് ക്ലോസ് ചെയ്യും.ഈ പുകിലെല്ലാം അങ്ങ് ജനങ്ങളും മറക്കും !! കൊല്ലപ്പെട്ട പാവങ്ങളുടെ കുടുംബത്തിനു മാത്രം നഷ്ടം !!

    ഇതാണ് നമ്മുടെ നാടിന്റെ അവസ്ഥ. അതുകൊണ്ട് തന്നെ എത്രയും എളുപ്പത്തിൽ നഷ്ടപരിഹാരമായി ഒരു സംഖ്യ ആ കുടുംബത്തിന് വാങ്ങി നൽകാൻ കോടതിക്കോ സർക്കാരിനോ കഴിഞ്ഞാൽ അത് ആ കുടുംബത്തിന് തണലായേക്കും...

    ReplyDelete