Friday, February 4, 2011

മനമോ നനഞ്ഞത്‌ മിഴിയോ നനഞ്ഞത്‌ ?

മനമോ നനഞ്ഞത്‌ മിഴിയോ നനഞ്ഞത്‌
മനമായിരിക്കാം വിരഹ വേദനയല്ലയോ.

വിട പറയുവാന്‍ വിദൂരമല്ല ഇരു ഹൃദയങ്ങളും
പരസ്പരം പങ്കു വച്ച പ്രണയാതുര നിമിഷങ്ങളും.

ഓര്‍ക്കുക എല്ലായ്പ്പോഴുമെന്നു ചൊല്ലി പിരിയുമ്പോള്‍
അറിഞ്ഞീല മോഹമേ നിന്‍ ഉള്‍വിളി പിന്‍ വിളിയായി
നേര്‍ത്തലിഞ്ഞു മഴത്തുള്ളികളില്‍ ലയിച്ചതും
മുന്ബോട്ടു വച്ചയെന്‍ പതറുന്ന കാലുകള്‍ നിന്‍-
കണ്ണീര്‍ വീണു കുതിര്‍ന്ന മണല്‍ തരികളില്‍ മുത്തമിട്ടതും.

കൈകള്‍ നെഞ്ചോട്‌ ചേര്‍ത്ത് ഈ ഹൃദയം
നിനക്കാണ് നിനക്കാണ് എന്ന് പലവുരു ചൊല്ലിയപ്പോള്‍
അറിയുന്നു ഞാന്‍ പ്രിയേ പ്രവാസം ഒരു സുഹമുള്ള-
നോവാണെന്നും, ഒറ്റപ്പെടലിന്‍ നിയോഗമാണെന്നും.

2 comments:

  1. ഏട്ടാആ.. എവിടെയാണ്? ഒരു വിവരവുമില്ലല്ലോ.. പ്ലീസ്‌ ഗെറ്റ് ഇന്‍ ടച്ച്‌ സൂണ്‍ ..

    ReplyDelete
  2. സച്ചൂ... എവിടെയാണ്? ഒരു വിവരവുമില്ലല്ലോ.. പ്ലീസ്‌ ഗെറ്റ് ഇന്‍ ടച്ച്‌ സൂണ്‍ ..

    ചക്കി.

    ReplyDelete